സ്റ്റാർ സിംഗർ പത്താം സീസണിനു തുടക്കമായി. ഗംഭീരമായ കലാപരിപാടികളോടെയാണ് സ്റ്റാർ സിങ്ങർ സീസൺ 10ന്റെ മെഗാലോഞ്ച് നടന്നത്. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ഭാവനയുമാണ് മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തിയത്.
“കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് സ്റ്റാർ സിംഗർ സിങ്ങർ സീസൺ പത്തിൽ മത്സരാർത്ഥികളായി എത്തുന്നത്.”
മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിതാരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു.
മിഥുനും വർഷയുമായിരുന്നു മെഗാലോഞ്ച് ഇവെന്റിന്റെ അവതാരകർ. മെഗാലോഞ്ച് ഇവന്റിന്റെ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ മാർച്ച് 29, 30 ദിവസങ്ങളിലായി രാത്രി 7 മണിയ്ക്ക് സംപ്രേഷണം ചെയ്യും.സ്റ്റാർ സിംഗർ സീസൺ പത്തിന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക