ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയെന്ന് അർജന്‍റൈൻ നായകൻ ലിയോണൽ മെസി. തന്‍റെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും സഹതാരങ്ങൾക്ക് എപ്പോഴും തന്‍റെ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു.മെസിക്ക് പുറമെ പൗളോ ഡിബാല, ജിയോവാനി ലോ സെൽസോ, ഗൊൺസാലോ മോണ്ടിയൽ എന്നിവരും അർജന്‍റൈൻ ടീമിൽ ഇല്ല.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീന ശനിയാഴ്ച ഉറുഗ്വേയെയും ഇരുപത്തിയാറിന് ബ്രസീലിനേയും നേരിടും. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുക.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 12 കളികളില്‍ 25 പോയന്‍റുമായി അര്‍ജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്.
12 കളികളില്‍ 20 പോയന്‍റുളള ഉറുഗ്വേ രണ്ടാം സ്ഥാനത്താണ്. 12 കളികളില്‍ 18 പോയന്‍റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ഇക്വഡോര്‍, കൊളംബിയ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകുന്നത്.