വാഷിംഗ്ടണ്‍: അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരിച്ച് വെറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്ക് പാലിച്ചുവെന്നാണ് സുനിത തിരിച്ചെത്തിയതിന് പിന്നാലെ വെറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. ‘വാക്ക് കൊടുത്തു, വാക്ക് പാലിച്ചു’ വെന്നായിരുന്നു വൈറ്റ് ഹൗസ്എക്‌സില്‍ കുറിച്ചത്.
വാക്ക് കൊടുത്തു, വാക്ക് പാലിച്ചു: ഒന്‍പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞ ചെയ്തിരുന്നു.
ഇന്ന്, അവര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ പതിച്ചു’, എന്നാണ് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. ഇലോണ്‍ മസ്‌കിനും സ്‌പേസ് എക്‌സിനും നാസയ്ക്കും നന്ദിയും അറിയിക്കുന്നുണ്ട്.