സോഷ്യൽ മീഡിയയിൽ ഭാവനയും പങ്കാളിയായ കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിൽ വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതുകൊണ്ടാണ് ഡിവോഴ്സ് ആയി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പറയുകയാണ് ഭാവന.
തങ്ങളുടെ ബന്ധം തെളിയിക്കാനായി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഭാവന പറഞ്ഞു.ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാത്തതുകാരണം അവരെന്നെ വിവാഹമോചിതയെന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്.
സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് ഞാന്‍.ഭാവനയുടെ ദ ഡോര്‍ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 28-നെത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം സഫയര്‍ സ്റ്റുഡിയോസ്സാണ് തിയേറ്ററില്‍ എത്തിക്കുന്നത്.