ക്രിക്കറ്റില്‍ പുള്‍ ഷോട്ടുകള്‍ അനായാസം അടിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വൈദഗ്ധ്യം പ്രശസ്തമാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിക്ക് കവര്‍ ഡ്രൈവാണ് ട്രേഡ്മാര്‍ക്കെങ്കില്‍ പുള്‍ ഷോട്ടിന്റെ കാര്യത്തില്‍ ഹിറ്റ്മാനാണ് മാസ്റ്റര്‍.

ഇപ്പോള്‍ രോഹിത് ശര്‍മയുടേതിന് സമാനമായി അനായാസം പുള്‍ ഷോട്ടുകള്‍ അടിക്കുന്ന ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.വെറും ആറ് വയസ് മാത്രം പ്രായമുള്ള സോണിയ ഖാനെന്ന പാക് പെണ്‍കുട്ടിയാണ് അനായാസം പുള്‍ ഷോട്ടുകളടിച്ച് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

പെണ്‍കുട്ടിക്ക് നേരെയെത്തുന്ന പന്ത് മികച്ച രീതിയില്‍ പുള്‍ ഷോട്ടടിക്കുന്നതാണ്ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയാണ് പെണ്‍കുട്ടി ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. ‘ആറ് വയസ്, പാകിസ്താനില്‍ നിന്നും സോണിയ ഖാന്‍ എന്ന കഴിവുള്ള പെണ്‍കുട്ടി (രോഹിത് ശര്‍മയെ പോലെ പുള്‍ ഷോട്ട് കളിക്കുന്നു)’, എന്ന ക്യാപ്ഷനോടെയാണ് കെറ്റില്‍ബറോ വീഡിയോ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *