ഈ അഡ്വാൻസ് ബുക്കിംഗ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ചുമ്മാ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയേറ്ററുകളുടെയും ഡിസിആർ (ഡെയിലി കളക്ഷൻ റിപ്പോർട്ട്) ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം.
മാത്രമല്ല ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത് മറ്റുള്ളവരാണ്, ഈ സിനിമയുടെ അണിയറപ്രവർത്തകരല്ല. ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്. അതൊരു അനുഗ്രഹമായാണ് ഞങ്ങൾ കാണുന്നത്.’ എന്ന് പൃഥ്വിരാജ് പറഞ്ഞു.