മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വെച്ച് ഏറ്റവും വലിയ ഹൈപ്പ് ഉള്ള സിനിമകളിൽ ഒന്നാണ് എമ്പുരാൻ.. എന്നാൽ സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനായ പൃഥ്വിരാജും അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും കൊണ്ടുപോകുന്നതുപോലെ തോന്നിയിട്ടുണ്ട്.

അർഹിക്കുന്ന പരിഗണന പോയിട്ട് മാന്യമായ ഒരു പരിഗണന പോലും മുരളി ഗോപിക്കും ലഭിക്കാത്തതായി അനുഭവപ്പെട്ടിട്ടുണ്ട്.

ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻറെ, അതായത് മോഹൻലാലിന്റെ കഴിഞ്ഞ കുറെ സിനിമകൾ പരാജയപ്പെട്ടിരുന്നു. ഇത്രയും ഇല്ലെങ്കിലും വലിയ ഹൈപ്പിൽ വന്ന സിനിമകൾ ആയിരുന്നു അതെല്ലാം തന്നെ. എന്നാൽ അതിൻറെയൊക്കെ അവസ്ഥ എന്താണെന്ന് നമ്മൾ കണ്ടതാണ്.

അതുപോലെ തന്നെ പൃഥ്വിരാജിൻ്റെ ലൂസിഫർനു ശേഷമുള്ള രണ്ടാമത്തെ സിനിമയുടെ അവസ്ഥയും നമ്മുടെ മുന്നിലുണ്ട്. ഈ സിനിമകൾക്ക് എല്ലാം സംഭവിച്ചത് തിരക്കഥയിലെ പരാജയമായിരുന്നു.ലൂസിഫർ എന്ന സിനിമ വർക്ക് ആകുവാനും ഇനിയിപ്പോൾ നാളെ എംപുരാൻ സിനിമ വർക്ക് ആവുകയാണെങ്കിലും അതിനുള്ള നമ്പർവൺ റീസൺ എന്നു പറയുന്നത് മുരളീഗോപി ആയിരിക്കും.

എന്നാൽ ഇദ്ദേഹത്തിൻറെ പേര് ആരും തന്നെ പരാമർശിച്ചു കാണുന്നില്ല. അഭിമുഖങ്ങളിൽ പൃഥ്വിരാജ് മാത്രമാണ് പലപ്പോഴായെങ്കിലും മുരളി ഗോപിയുടെ പേര് പരാമർശിക്കുന്നത്. എങ്കിലും ഇതേ അഭിമുഖങ്ങളിൽ തന്നെ ചോദ്യങ്ങളിൽ എവിടെയും മുരളി ഗോപിയുടെ സംഭാവനകളെക്കുറിച്ച് മാത്രമായി ചോദ്യം ഇല്ല. പൊതുവേ പറഞ്ഞു പോകുന്ന കൂട്ടത്തിൽ പൃഥ്വിരാജ് പറയുന്നു എന്നുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *