കുടുംബ ജീവിതം ആസ്വദിച്ച് തുടങ്ങിയ സമയത്താണ് മല്ലികയ്ക്ക് സുകുമാരനെ നഷ്ടമായത്. അന്ന് നാൽപ്പതിനോട് അടുത്ത് പ്രായം മാത്രമെ മല്ലികയ്ക്ക് ഉണ്ടായിരുന്നുള്ളു.

പിന്നീട് അങ്ങോട്ട് വിശ്രമമില്ലാത്ത ജീവിതം നയിച്ചാണ് രണ്ട് ആൺ‌മക്കളേയും മലയാള സിനിമയുടെ മുഖങ്ങളാക്കി മല്ലിക സുകുമാരൻ മാറ്റിയത്. സുകുമാരന്റെ പേരിന് പ്രശസ്തിയും പെരുമയും വർധിക്കുന്ന തരത്തിൽ പാൻ ഇന്ത്യൻ തലത്തിൽ താരങ്ങളായി വളർന്ന് കഴിഞ്ഞു ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും.

എഴുപതുകളോട് അടുക്കുന്ന മല്ലികയും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. വിശ്രമ ജീവിതം ആസ്വദിക്കേണ്ട സമയമായി എങ്കിലും അതിനൊന്നും മല്ലിക ഇപ്പോൾ തയ്യാറല്ല.

തന്നെ തേടി വരുന്ന സിനിമകളും സീരിയലുകളുമെല്ലാം ചെയ്യുന്നുമുണ്ട്. ആൺമക്കളെ വിരളമായി മാത്രമെ അടുത്ത് കിട്ടാറുള്ളുവെന്നതുകൊണ്ട് തന്നെ മല്ലികയുടെ ലോകം കൊച്ചുമക്കളാണ്.അലംകൃതയെ മുംബൈയിലെ സ്കൂളിൽ പഠിക്കാൻ ചേർത്തതിൽ താൻ എപ്പോഴും പരിഭവം പറയാറുണ്ടെന്നും ഫോണിലൂടെ മാത്രമുള്ള കമ്യൂണിക്കേഷനെ ഉള്ളുവെന്നും കൊച്ചുമകളെ കണ്ടിട്ട് നാളുകൾ കുറച്ചായിയെന്നും മല്ലിക പറയുന്നു.ആരാധ്യ ബച്ചൻ മുതൽ ഷാരൂഖിന്റെ മകൻ അബ്രാം വരെ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഇപ്പോൾ അലംകൃതയും.

മുംബൈയിലേക്ക് ചേക്കേറിയ ശേഷമാണ് മകളെ പൃഥ്വിരാജും സുപ്രിയയും അംബാനി സ്കൂളിൽ ചേർത്തത്.ബോളിവുഡിൽ അടുത്തിടെയായി പൃഥ്വിരാജ് സജീവമാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഫങ്ഷനുകളിൽ സൗത്തിൽ നിന്നും ക്ഷണം ലഭിക്കുന്ന ചുരുക്കം ചില ദമ്പതികളിൽ പൃഥ്വിരാജും സുപ്രിയയും ഇടം പിടിച്ച് കഴിഞ്ഞു. മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… അലംകൃത കേരളത്തിലായിരുന്ന സമയത്ത് ഞാനുമായി നല്ല അടുപ്പമായിരുന്നു.പക്ഷെ അദ്ദേഹത്തിന് ടെസ്റ്റ് എഴുതിയശേഷം അംബാനിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടി.

ഞാൻ അതിൽ പിണക്കത്തിലാണ്. അവിടെ പഠിച്ചവരാണോ ലോകത്തിൽ മഹാന്മാരായിട്ടുള്ളത് എന്നൊക്കെ ചോദിച്ച് ഞാൻ ഇടയ്ക്ക് എന്റെ സങ്കടം പറയാറുണ്ട്. അല്ലാതെ കുറ്റമല്ല. പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്. ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്. സ്പേസിൽ പോയവർ വരെയുണ്ട്.

അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്?. ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ. കുഞ്ഞിനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. അടുത്തിടെയായി വർക്കുകൾ കൂടുതലും ബോംബെയിൽ ആയതുകൊണ്ടാണ് മോളെ അവിടെ ചേർത്തതെന്നാണ് പൃഥ്വി പറഞ്ഞത്.

ആദ്യം അവർ അവിടെ ഒരു വീട് വാങ്ങിയിരുന്നു. അത് കൊടുത്തിട്ടാണ് ഇപ്പോൾ പുതിയത് വാങ്ങിയത്. സെപ്റ്റംബറൊക്കെ ആകുമ്പോഴേക്കും അതിന്റെ കാര്യങ്ങൾ ഓക്കെയാകും.ജീവിച്ചത്. അതുകൊണ്ട് കൂടിയാണ് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ പൃഥ്വി തീരുമാനിച്ചത്.

വീടിന്റെ കാര്യത്തിനും ജോലിക്കും എല്ലാമായി നിരന്തരം രണ്ടുപേർക്കും മുംബൈയിലേക്ക് പോകേണ്ടി വരും. ആ സമയങ്ങളിൽ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അവർ അലംകൃതയെ മുംബൈയിൽ ചേർത്തത്.

പ്രാർത്ഥനയും നക്ഷത്രയും ഇവിടെ തന്നെയുണ്ട്. അവരെ കാണാൻ സാധിക്കാറുണ്ട്. അലംകൃതയോട് ഫോണിൽ കൂടിയുള്ള സംസാരം മാത്രമെയുള്ളു. ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി.

രാജുവിന്റെ ഡയറക്ഷൻ പോലെയാണ് പ്രാർത്ഥനയുടെ മ്യൂസിക്ക്. ജസ്റ്റിൻ ബീബറെന്നും പറഞ്ഞാണ് പ്രാർത്ഥന മ്യൂസിക്കിന് പിന്നാലെ യാത്ര തുടങ്ങിയത്. ഏത് നേരവും മുറിക്കുള്ളിൽ ഇരുന്ന് പിയാനോയും ഗിറ്റാറും പാട്ടുമെല്ലാമാണ് പ്രാർത്ഥന എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *