മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മികച്ച പ്രതികരണം നേടുന്ന ചിത്രം ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിഷ്വൽസിനും പൃഥ്വിരാജിന്റെ സംവിധാന മികവിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
രണ്ടാം ദിവസവും ചിത്രം വമ്പൻ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. ചിത്രത്തിൽ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ.ഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്.
ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ പ്രകടനമാണ് കയ്യടി നേടുന്നത്. ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്നും തിരിച്ചുവരവിലെ നടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ചിലർ മഞ്ജുവിനെ ട്രോളാനായി കാത്തിരുന്നെനും എന്നാൽ അവരെയെല്ലാം മറികടന്ന് നടി അനായാസമായി മുന്നേറിയെന്നും കമന്റുകളുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.
ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു