ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകകയാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ കനത്ത തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം ഇനി മുതൽ ധോണിയാണ്. മുൻ താരം സുരേഷ് റെയ്നയുടെ റെക്കോർഡാണ് ധോണി മറികടന്നത്.ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 171 ഇന്നിംഗ്സുകൾ കളിച്ച സുരേഷ് റെയ്ന 4,687 റൺസ് നേടിയിട്ടുണ്ട്. 204 ഇന്നിംഗ്സുകളിൽ നിന്നായി 4,699 റൺസാണ് മഹേന്ദ്ര സിങ് ധോണിയുടെ സമ്പാദ്യം.