ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മുന്‍ നായകന്‍ എം എസ് ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുംശേഷമാണ് ഇന്നലെ ആര്‍സിബിക്കെതിരെ ധോണി ക്രീസിലെത്തിയത്.
ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചു നേരത്തെ ആയിപ്പോയില്ലെ എന്നായിരുന്നുമുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണംസാധാരണ 19-ാം ഓവറില്‍ ഇറങ്ങേണ്ടയാള്‍ പതിനേഴാം ഓവറില്‍ ഇറങ്ങിയില്ലെ എന്നും സെവാഗ് ചോദിച്ചു.
16 പന്തില്‍ 30 റൺസുമായി പുറത്താകാതെ നിന്ന ധോണിയുടെ ഇന്നിംഗ്സ് ചെന്നൈയുടെ തോല്‍വിഭാരം കുറച്ചുവെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ അശ്വിനുംശേഷം ക്രീസിലെത്തിയതാണ് രൂക്ഷവിമര്‍ശനത്തിന് കാരണമായത്. ചെന്നൈ ഇന്നിംഗ്സില്‍ ഏറ്റവും മികച്ച 187.50 പ്രഹരശേഷിയുള്ള ഇന്നിംഗ്സും ഒമ്പതാമനായി ഇറങ്ങിയ ധോണിയുടേത് ആയിരുന്നു.
ധോണി ഒമ്പതാമനായി ക്രീസിലിറങ്ങുന്നതിനെ ഒരിക്കലും അനുകൂലിക്കാനാവില്ലെന്ന് മുന്‍ ചെന്നൈ താരം ഇര്‍ഫാന്‍ പത്താന്‍കുറിച്ചു. ധോണി ഒമ്പതാമനായി ക്രീസിലെത്തുന്നത് ടീമിന് ഒരിക്കലും ഗുണകരമല്ലെന്നും പത്താന്‍ പറഞ്ഞു