Month: March 2025

കൊടുവാളിന്റെ പിടിയിൽ ചെന്താമരയുടെ ഡിഎൻഎ, ദൃക്സാക്ഷിമൊഴി നിർണായകം

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏകദൃക്സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത്…

ഛത്തീസ്ഗഡിലെ ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നതായി പൊലീസ്. ബിജാപൂർ ജില്ലകളിലെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൃതദേഹങ്ങൾക്ക് പുറമേ, തോക്കുകളും സ്ഫോടകവസ്തുക്കളും…

മിന്നു മണിക്കും സജനയ്ക്കും ബിസിസിഐ കരാറില്ല ഗ്രേഡ് എയില്‍ മൂന്ന് താരങ്ങള്‍ മാത്രം

മുംബൈ: ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു. 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് എ പട്ടികയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ എന്നിവരാണുള്ളത്. രേണുക താക്കൂര്‍, ജെമിമ റോഡ്രിഗസ്,…

ഇലന്തൂർ ഇരട്ട നരബലി കേസ് ലൈലയ്ക്കും ഷാഫിക്കും ഭഗവല്‍സിംഗിനുമെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതൽ…

ലോകകപ്പ് യോഗ്യത വിജയം തുടരാന്‍ ഇന്ത്യ, ബംഗ്ലാദേശ്

ഷില്ലോംഗ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. രണ്ടുവര്‍ഷത്തിനപ്പുറം സൗദി അറേബ്യ വേദിയാവുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത ലക്ഷ്യമിട്ട് ടീം ഇന്ത്യ. വിരമിക്കല്‍…

ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ

ജറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ്…