Month: March 2025

അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്

താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. കടംകയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമായിരുന്നുവെന്നും അഫാന്‍…

താനും ജീവനൊടുക്കുമെന്ന് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ…

ബാറ്റിങ്ങിൽ മികച്ച സ്കോറിലെത്താൻ സാധിച്ചില്ല സ്റ്റീവ് സ്മിത്ത്

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. ബൗളർമാർ വിജയത്തിനായി നന്നായി ശ്രമിച്ചു. ദുബായിലെ പിച്ചിന്റെ സ്വഭാവം വ്യത്യസ്തമാണ്. സ്ട്രൈക്ക് കൃത്യമായ സമയങ്ങളിൽ മാറിക്കൊണ്ടിരിക്കണം. എല്ലാവരും മികച്ച…

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച

ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിയ്ക്ക് എത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിചെയ്തുവെന്ന ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്ന് പൊലീസെത്തി ഗ്രേഡ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞുപൂയപ്പള്ളി സ്റ്റേഷനിലെ…

ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

കേരളത്തിലെ യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട്…

കൊച്ചി പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗബാധിതയാണ്. ചികിത്സയുടെ…