Month: March 2025

ഓസ്കർ വാരിക്കൂട്ടി അനോറ മികച്ച നടി മൈക്കി മാഡിസൺ മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ…

ഇന്ത്യ, സെമി ഓസ്‌ട്രേലിയയോട്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചാണ്…

റംസാനും പെസഹയും ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ

ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിക്കുന്നതായാണ് പ്രധാനമന്ത്രിയുടെ…

വിക്കറ്റിന് പിറകിലെ ശനിദശ തുടർന്ന് KL രാഹുൽ

വിക്കറ്റിനു പിറകിലെ കെ എൽ രാഹുലിന്റെ ശനി​ദശ തുടരുന്നു. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ക്യാച്ച് ഉൾപ്പെടെ നിരവധി പിഴവുകളാണ് രാഹുൽ വിക്കറ്റിനു പിന്നിൽ നിന്ന് ആവർത്തിച്ചത്. മത്സരത്തിൽ ഇന്ത്യ 44 റൺസിന്…

കിവികളെ തകർത്ത് സെമിയിലേക്ക് ഇന്ത്യക്ക് 44 റൺസ് ജയം

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു.…

ഉയര്‍ന്ന താപനില മുന്നറിയിപ്പിനൊപ്പം ഇടിമിന്നലോടെ വേനൽ മഴയ്ക്കുള്ള സാധ്യതയും

തിരുവനന്തപുരം: കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (01/03/2025 & 02/03/2025) സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട്റിപ്പോർട്ട് ചെയ്യപ്പെടുന്ന…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍ച്ച

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ ഏഴിന് 159 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ ജാന്‍സനാണ്…

സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിൻ്റെ പാലം തകര്‍ന്നു

സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ സാജനെ (20) യാണ് സഹപാഠി കിഷോർ ആക്രമിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്.ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോർ മർദ്ദിക്കുകയായിരുന്നു…