Month: March 2025

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍

മുംബൈ: മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം നീക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി.) ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു. ശവകുടീരം നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ‘കര്‍സേവ’ നടത്തുമെന്ന് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും…

സുനിത വില്യംസ് നാളെ തിരികെയെത്തും

വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും നാളെ തിരികെയെത്തും. അമേരിക്കൻ സമയം നാളെ വൈകീട്ട് ആറോട് കൂടിയായിരിക്കും പേടകം ഭൂമിയില്‍ പതിക്കുക. നാസ തന്നെയാണ് ഈ കാര്യം സ്ഥീരികരിച്ചത്. കാലാവസ്ഥ അനുകൂലമായതിനാലാണ് മടക്കയാത്ര നേരത്തെയാക്കിയത്. ഇരുവരെയും…

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍…

യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം തേടി ശിവഗിരി മഠം

തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ശിവഗിരി മഠം. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ അടുത്ത മാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി…