Month: March 2025

തെലങ്കാനയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒസ്മാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹബ്‌സിഗുഡയിലെ രവീന്ദ്ര നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഇന്ത്യയില്‍

വായുഗുണനിലവാര സൂചികയില്‍ ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍ 13ഉം ഇന്ത്യയില്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരവും ഇന്ത്യയില്‍ തന്നെ. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്റെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം കോലത്തിലെ ഏറ്റവും…

യാത്രക്കാരുടെ തിരക്കേറുന്നു സർവീസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ് പ്രധാന സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉൾപ്പെടെയുള്ള 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. പെരുന്നാളും സ്കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവിൽ ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍…

പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലായി സ്വദേശി മഠത്തിൽ വീട്ടിൽ നിഖിലാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് കടന്ന് പോയതിന് പിന്നാലെയാണ്…

ന്യ റാവു സ്വർണക്കടത്ത് കേസ്നടിയുടെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോർപ്പറേഷന്റെ ചുമതല വഹിക്കുന്ന ഡിജിപിയാണ് രാമചന്ദ്ര…

സൂപ്പര്‍ ലീഗില്‍ മുംബൈക്ക് നിര്‍ണായകം പ്ലേ ഓഫ് ഉറപ്പാക്കാന്‍ ബെംഗളൂരു എഫ്‌സിയോട് തോല്‍ക്കരുത്

ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്ന് അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ നേരിടും. ബെംഗളുരുവില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. 23 കളിയില്‍ 33 പോയിന്റുള്ള മുംബൈ സിറ്റി ലീഗില്‍ ഏഴാം…