Month: March 2025

റഷ്യ-യുക്രൈൻ യുദ്ധം വെടിനിർത്തലിന് വഴിയൊരുങ്ങുന്നു 30 ദിവസത്തെ വെടിനിർത്തൽ യുക്രൈൻ അംഗീകരിച്ചു

റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾഈ സാഹചര്യത്തിൽ നിർത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജൻസ് വിവരങ്ങൾ നിർത്തിവെച്ച…

ഇറക്കുമതി തീരുവ കുറക്കുമെന്ന്‌ ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല ട്രംപിന് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും…

തെലങ്കാനയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒസ്മാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹബ്‌സിഗുഡയിലെ രവീന്ദ്ര നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.