Month: March 2025

ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

വരുണ്‍ കളിക്കും വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് തിരിച്ചെത്തുമോ

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരുണ്‍ ചക്രവര്‍ത്തി അടക്കം…

ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്

റോം: കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്.17 ദിവസമായി റോമിലെ…

ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം ഫെബ്രുവരിയിലെ ചരക്കുനീക്കത്തില്‍ ഒന്നാമത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി

ഓ.. എന്ത് പാട്ടാണ് അത്! എന്റെ ആ പാട്ട് കേട്ട് കരഞ്ഞുവെന്ന് സുജാത പറഞ്ഞു കെ എസ് ചിത്ര

തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കെ എസ് ചിത്ര. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്ര. ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ട്. പാട്ട്…

ആലപ്പുഴയിൽ പിടിയിലായ കാർത്തികിന്‍റെ കൈവശം മാരക രാസലഹരി യെല്ലോ മെത്ത്

കായംകുളം: ആലപ്പുഴയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും, കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.…

കടംപെരുകിയിട്ടും ആര്‍ഭാടം 65 ലക്ഷം ബാധ്യത സ്ഥിരീകരിച്ച് പൊലിസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ കുടുംബത്തിന് കടബാധ്യതയില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും, കടബാധ്യത സ്ഥിരീകരിച്ച് പൊലീസ്. അഫാന്‍റെയും അമ്മയുടെയും ജീവിതശൈലിയാണ് കടംപെരുകാന്‍ കാരണമെന്നും വിലയിരുത്തല്‍. ഒരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ അഫാനെ ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് ജയിലിലേക്ക് മാറ്റിയേക്കും. കുടുംബത്തിനേറ്റ…