അമേരിക്കയിൽ നിന്നെത്തിയ പെണ്‍കുട്ടി തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം തുറന്നുപറഞ്ഞ് നടന്‍ ബാല.അമേരിക്കയിൽ നിന്നും എന്നെ പ്രപ്പോസ് ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെത്തിയിരുന്നു. അവളെ കണ്ടാല്‍ നടി തൃഷയെപ്പോലെ തോന്നും. ആദ്യം അവള്‍ എന്റെ അടുത്ത് വന്നിരുന്നു. അല്പനേരം കഴിഞ്ഞ് ബാല ചേട്ടാ എന്ന് വിളിച്ച് പ്രൊപ്പോസ് ചെയ്യാനായി ആരംഭിച്ചു. അപ്പോഴേക്കും ഞാൻ ചിരിച്ചുപോയി.
ഈ സമയത്താണ് റൂമില്‍ നിന്നും കോകില പെട്ടെന്ന് കയറി വന്നത്.ഞാന്‍ കോകിലയെ അമേരിക്കയിൽ നിന്നു വന്ന പെണ്‍കുട്ടിക്ക്പരിചയപ്പെടുത്തി. എന്റെ മാമന്റെ മകളാണ് കോകിലയെന്നും, കഴിഞ്ഞ അതാനും മാസങ്ങളായി ഞങ്ങളൊരുമിച്ചാണ് താമസമൊന്നും ഞാന്‍ പറഞ്ഞു.
അതോടെ ആ പെൺകുട്ടിയുടെ മുഖമാകെ മാറി. അതിന് ശേഷം എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു അവള്‍.. എന്തെങ്കിലും ചാൻസുണ്ടോയെന്നാണ് ആ പെൺകുട്ടി ചോദിച്ചത്. കോകില മൂന്ന് വയസ് മുതൽ എനിക്കൊപ്പം വളര്‍ന്നതാണ്. കോകിലയ്ക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം നാല് പേർക്ക് ഞാന്‍ നല്ലത് ചെയ്യുന്നുവെന്നതാണ്’. – ബാല പറയുന്നു.