എമ്പുരാൻ നല്ല സിനിമയാണെന്നും മാമ്പഴമുള്ള മാവിലെ ആളുകൾ കല്ല് എറിയൂ എന്നും ഷീല പറഞ്ഞു. വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ ആണ് എമ്പുരാൻ. നടന്ന കാര്യങ്ങളാണ് സിനിമയിൽ ഉള്ളതെന്നും ഷീല പ്രതികരിച്ചു.ഈ സിനിമയെ കുറിച്ച് അഭിമാനിക്കണം.
4 കൊല്ലം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. ഓരോ ഷോട്ടും പെയിന്റ് ചെയ്‌ത പോലെ ഭംഗിയായി എടുത്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് എമ്പുരാൻ. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലാണ്. കാലം മാറുമ്പോൾ എല്ലാം മാറും. എല്ലാവരും സിനിമ കാണണമെന്നും ഷീല വ്യക്തമാക്കി.