ഞാൻ ഇപ്പോൾ എമ്പുരാനിൽ അഭിനയിച്ചല്ലോ. അതിനകത്ത് പൃഥ്വിരാജിന്റെ മനസ്സിൽ ആ സിനിമ ഉണ്ട് എന്താണ് എടുക്കാൻ പോകുന്നത് എന്ന്. അതല്ലാതെ വേറെ ആരെ കൊണ്ടും ഒന്നും ചെയ്യാൻ പുള്ളി സമ്മതിക്കില്ല.
കയ്യിൽ നിന്നിടുന്ന പരുപാടി ഒന്നുമില്ല.
അതൊന്നും നടക്കില്ല അവിടെ. രാജു പറയും ചേട്ടാ ഇങ്ങനെ മതി, ഇതാണ് എനിക്ക് വേണ്ടത്. അത്ര മതി. അത് കറക്ട്ട് ആയിരിക്കും. അയാൾക്ക് ഒരു ധാരണ ഉണ്ട് അയാളുടെ സിനിമയെ പറ്റി.സെറ്റിൽ കുറച്ച് സീരിയസ് ആണ് പുള്ളി. സീരിയസ് ആകണമല്ലോ.
നല്ല രസമാണ് വർക്ക് ചെയ്യാൻ. രാജു ഭയങ്കര ശ്രദ്ധിച്ച് ആണ് ഇരിക്കുന്നത് മോനിട്ടറിന്റെ മുൻപിൽ ആണെങ്കിലും കാര്യങ്ങൾ അവതരിപ്പിച്ചു നറേറ്റ് ചെയ്യുന്നത് ആണെങ്കിലും എല്ലാം.
ഞാൻ രാജുവിനോട് പറഞ്ഞ് ഈ പോക്ക് ആണെങ്കിൽ ഒരു ഹോളിവുഡ് സിനിമ ഡയറക്റ്റ് ചെയ്യേണ്ടി വരും.