ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. കോലിയും ഗില്ലും നേര്‍ക്കുനേര്‍ എത്തുന്നതും മുഹമ്മദ് സിറാജ് ബെംഗളൂരുവിനെതിരെ പന്തെറിയുന്നതും ഉറ്റുനോക്കുകയാണ് ആരാധകര്‍നിലവിലെ ചാംപ്യന്‍മാരെയും മൈറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയിന്റ് പട്ടികയില്‍ മുന്നിലാണ് ആർസിബി.
ബാറ്റിങ്ങിലും ബോളിങ്ങിലും ടീം സെറ്റ്. ഫില്‍ സാള്‍ട്ടും കോലിയും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്.
ക്യാപ്റ്റന്‍ രജത് പാഠിദാറും ലിയാം ലിവിംഗ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയുമൊക്കെ ചേരുന്നതോടെ ബാറ്റിംഗ് ആര്‍സിബിക്ക് ഒരു പ്രശ്നമേ അല്ല.നെ ഗുജറാത്ത് ടൈറ്റൻസിനും ബാറ്റിംഗിൽ ആശങ്കകളില്ല. ഗില്ലും സായ് സുദര്‍ശനും ജോസ് ബട്‍ലറും എന്നിങ്ങനെ വന്‍ താരനിരയാണ് ടൈറ്റൻസിന് അണിനിരക്കുന്നത്.
ടീം ഇന്ത്യയുടെ ‘രാജാവായ’ കോലിയും ‘യുവരാജാവ്’ ശുഭ്മന്‍ ഗില്ലും നേര്‍ക്കുനേര്‍ എത്തുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ബെംഗളൂരുവില്‍ നിന്ന് ഈ സീസണില്‍ ഗുജറാത്തിലെത്തിയ മുഹമ്മദ് സിറാജാകും ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം
. ഇത്തവണത്തെ മെഗാ താരലേലത്തിലാണ് സിറാജ് ആര്‍സിബിയില്‍ നിന്ന് ഗുജറാത്തിലെത്തുന്നത്. വിരാട് കോലിയുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് സിറാജ്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കോലിയും സിറാജും കണ്ടുമുട്ടിയരംഗങ്ങള്‍ വലിയ സന്തോഷത്തോടെയാണ് ആരാധകർ പങ്കവച്ചത്. സിറാജ് കോലിക്കെതിരെ പന്തെറിയുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം മിന്നും ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണയും ടൈറ്റന്‍സിന് കരുത്താണ്.”