ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള മത്സരശേഷം പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ്. ‘ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചിരുന്നു.
അതുകൊണ്ട് ഒരൽപ്പം വികാരാധീധനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായി.’ മത്സരശേഷം സിറാജ് പ്രതികരിച്ചു
.ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ്. അതുകൊണ്ടാണ് റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആഘോഷം നടത്തുന്നത്.’ സിറാജ് പറഞ്ഞു.ആസ്വദിച്ച് പന്തെറിയുക എന്നായിരുന്നു നെഹ്റ പറഞ്ഞത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാൻ ഇഷാന്ത് ശർമ സഹായിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലും മികച്ച ബൗളിങ് പ്രകടനം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ സിറാജ് വ്യക്തമാക്കി.