ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്താൻ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി. ദയവ് ചെയ്ത് ഇനി ഇന്ത്യൻ ക്രിക്കറ്റുമായി പാക് ക്രിക്കറ്റിനെ താരതമ്യപ്പെടുത്തരുതെന്നും പാകിസ്താൻ ഇപ്പോൾ അസോസിയേഷൻ ടീമുകളേക്കാൾ മോശം അവസ്ഥയിലാണെന്നും ബാസിത് അലി പറഞ്ഞു.

അതേ സമയം സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് പാക് ടീമിന് വിജയിക്കാനായത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ടിലും വിജയിച്ചത് ന്യൂസിലൻഡായിരുന്നു. ഇനിയുള്ള അവശേഷിക്കുന്ന ഒരു ഏകദിന മത്സരത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ പാകിസ്താന് ടീമിന് അത് വലിയ തിരിച്ചടിയാവും.

Leave a Reply

Your email address will not be published. Required fields are marked *