മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം ഈ ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി.
മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻകുറിച്ചിരുന്നു.ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.
രാജേഷ് കൃഷ്ണയും സി വി സാരഥിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.”