ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ നിർണായക സമയത്ത് തിരിച്ചുവിളിച്ചതിൽ പ്രതികരിച്ച് ടീം മുഖ്യപരിശീലകൻ മഹേല ജയവർധനെ. അവസാന കുറച്ച് ഓവറുകൾ വരെ ഞാൻ കാത്തിരുന്നു, കാരണം തിലക് ക്രീസിൽ കുറച്ച് സമയം ചിലവഴിച്ചിരുന്നു. വിജയലക്ഷ്യത്തിലേക്ക് വലിയ ഹിറ്റുകൾ തിലകിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ അവസാന നിമിഷം പുതിയൊരു താരത്തെ ക്രീസിലേക്ക് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അത് ആ സമയത്തെ ഒരു തന്ത്രപരമായ തീരുമാനമായിരുന്നു.

ജയവർധനെ കൂടുതൽ വിശദീകരിച്ചു.മുംബൈ ഇന്ത്യൻസിനായി തിലക് നന്നായി ബാറ്റ് ചെയ്തു. സൂര്യയുമായുള്ള കൂട്ടുകെട്ടും നന്നായിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് തിലകിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തിലകിന് അതിന് കഴിഞ്ഞില്ല. ജയവർധനെ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *