ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രകീർത്തിച്ച് സഹതാരം റിയാൻ പരാ​ഗ്. ‘വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ലീഡറാണ് സഞ്ജു സാംസൺ. കളത്തിന് പുറത്തായിരുന്നപ്പോൾ പോലും ഒരു ലീഡറിന്റെ വ്യക്തിത്വമായിരുന്നു സഞ്ജുവിന്.

ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നത് വലിയൊരു നേട്ടമാണ്. എപ്പോഴും രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം സഞ്ജുവിന്റെ സാന്നിധ്യമുണ്ട്.’

റിയാൻ പരാ​ഗ് മത്സരശേഷം പ്രതികരിച്ചു.ഔട്ട്ഫീൽഡിന് വേ​ഗത കുറവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് 16-ാം ഓവർ വരെ സാവധാനം കളിക്കുകയും അതിനുശേഷം വേഗത കൂട്ടുകയും ചെയ്യുക എന്നതായിരുന്നു ടീം പദ്ധതി. എൻ്റെ കഴിവിൻ്റെ പരമാവധി മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല‌.

പക്ഷേ എനിക്ക് നിർണായ സംഭാവന നൽകാൻ കഴിഞ്ഞ രീതിയിൽ സന്തോഷമുണ്ട്.’ റിയാൻ പരാ​ഗ് വ്യക്തമാക്കി.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലെത്താനെ പഞ്ചാബിന് സാധിച്ചുള്ളു.

Leave a Reply

Your email address will not be published. Required fields are marked *