കുട്ടികളെ മൽസര പരീക്ഷകൾക്ക് പ്രാപ്തരാക്കുക.നേതൃത്വ പാടവം വർദ്ധിപ്പിക്കുക സമുദായ ഐക്യ മനോഭാവം വളർത്തുക ജീവിതം വിജയത്തിന് ആവശ്യമായ ആത്മവിശ്വാസവും മൂല്ല്യബോധവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം.
രണ്ടു ദിവസത്തെ പരിശീലനം കാട്ടൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലാണ്.
ILCC ചെയർമാൻ മുൻ എസ് പി സുനിൽ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം, പ്രോഗ്രാം കോഡിനേറ്റർ ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ, സാം അലക്സ് , ജോഷി പള്ളി പിറമ്പിൽ എന്നിവർ പ്രസംഗിച്ചു.