ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ഏറെക്കാലത്തിന് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര തിരിച്ചെത്തുന്നതാണ് സീസണിൽ നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ ആശ്വാസം.
പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ ഈ മത്സരത്തിൽ തിരിച്ചെത്തും.ഏറ്റവും അപകടകാരിയായ ബോളറായ ബുംമ്ര തിരിച്ചെത്തുമ്പോൾ താരത്തെ എങ്ങനെ നേരിടണമെന്ന് വിരാട് കോഹ്‌ലിയോടും ഫിൽ സൾട്ടിനോടും ഉപദേശിക്കുകയാണ് സഹതാരം ടിം ഡേവിഡ്.
താരം എറിയുന്ന ആദ്യ പന്തില്‍ തന്നെ സിക്സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടതെന്ന്ഡേവിഡ് പറഞ്ഞു.ഐപിഎല്‍ മെഗാ താരലേലത്തില്‍ 8.25 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടിം ഡേവിഡിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിക്കായി ഫിനിഷറായി ഇറങ്ങിയ ടിം ഡേവിഡ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 8 പന്തില്‍ പുറത്താകാതെ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സുമെടുത്തിരുന്നു.ബുംമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്.
പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ തരാം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുകയും ചെയ്തു. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ചാംപ്യൻസ് ട്രോഫിയും പരിക്കുമൂലം താരത്തിന് നഷ്ടമായി.ഐപിഎല്ലിന്റെ അവസാന സീസണിൽ 13 മത്സരങ്ങൾ കളിക്കുകയും 20 വിക്കറ്റുകൾ നേടുകയും ചെയ്തു.