മുംബൈ: ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാ സ്ഥാനം കൈവിടാതെ ലക്നൗ താരം നിക്കോളാസ് പുരാന്‍. 201 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള പുരാന് ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ അവസരമുണ്ട്.
ഇന്നലെ പുരാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയ മുംബൈ താരം സൂര്യകുമാര്‍ യാദവ് 199 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്.മുംബൈക്കെതിരെ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി വീണ്ടും ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
നാലു കളികളില്‍ 164 റണ്‍സുമായി കോലി ആറാമതാണ്.161 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ആര്‍സിബി നായകന്‍ രജത് പാട്ടീദാറും ആദ്യ പത്തിലുണ്ട്.
ശ്രേയസ് അയ്യര്‍(159), ഹെന്‍റിച്ച് ക്ലാസൻ(152), തിലക് വര്‍മ(151) എന്നിവരാണ് ആദ്യ പത്തിലുള്ളത്ആദ്യ പത്തില്‍ നിന്ന് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍(146), അനികേത് വര്‍മ(141), സഞ്ജു സാംസണ്‍(137), ഷെറഫൈന്‍ റൂഥർഫോര്‍ഡ്(129) എന്നിവരാണ് ആദ്യ 15ല്‍ ഇടം നേടിയത്. വിക്കറ്റ് വേട്ടയില്‍ ചെന്നൈ താരം നൂര്‍ അഹമ്മദ് തന്നെയാണ് ഒന്നാമത്.
നാലു കളികളില്‍ 10 വിക്കറ്റുള്ള നൂര്‍ അഹമ്മദിന് തൊട്ടുപിന്നിലായി മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുണ്ട്. ഹാര്‍ദ്ദിക്കിനും നാലു കളികളില്‍ 10 വിക്കറ്റാണുള്ളത്.
ഒമ്പത് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ് മുന്നാമതും മിച്ചല്‍ സ്റ്റാര്‍ക്ക് നാലാമതുമാണ്.സായ് കിഷോര്‍(8), ഖലീല്‍ അഹമ്മദ്(8), ജോഷ് ഹേസൽവുഡ്(8), ഷാര്‍ദ്ദുല്‍ താക്കൂര്‍(7), ക്രുനാൽ പാണ്ഡ്യ(7), കുല്‍ദീപ് യാദവ്(6) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 10സ്ഥാനക്കാര്‍. ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ചെന്നൈ താരം നൂര്‍ അഹമ്മദിന് ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താൻ അവസരമുണ്ട്