മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും.
2008നുശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നതെങ്കില്‍ 2015നുശേഷം ആദ്യമായിട്ടായിരുന്നു വാംഖഡെയില്‍ ആര്‍സിബി വിജയം നുണഞ്ഞത്
.ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡും രജത് പാട്ടീദാര്‍ സ്വന്തമാക്കി. ഒരു സീസണില്‍ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ ടീമുകളെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യൻ നായകനാണ് രതജ് പാട്ടീദാര്‍.കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഡേവിഡ് ഹസി മാത്രമാണ് ഐപിഎല്‍ ചിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഏകനായകന്‍. 2012ലായിരുന്നു ഡേവിഡ് ഹസിയുടെ നേട്ടം”