മുംബൈ ഇന്ത്യൻസ് –ആർസിബി മത്സരത്തിൽ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഒരേയൊരു ഓവർ മാത്രം നൽകി പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി .ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു.

ഈ നീക്കം കൊണ്ടു മാത്രം ഞങ്ങൾക്ക് 20–25 റൺസ് അധികം ലഭിച്ചിട്ടുണ്ട്. ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ എളുപ്പമായി’ കോഹ്‌ലി കൂട്ടിച്ചേർത്തു.ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

12 റൺസിനാണ് തോൽവി വഴങ്ങിയത്. അഞ്ചുമത്സരങ്ങൾ കളിച്ച മുംബൈയുടെ അഞ്ചാം തോൽവിയാണ് അത്. അതേ സമയം മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇന്നലത്തെ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *