ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി.അഞ്ചില്‍ നാല് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്.

എട്ട് പോയിന്റ് സ്വന്തമാക്കിയ അവര്‍ ഒരു മത്സരം പരാജയപ്പെട്ടിരുന്നു. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഗുജറാത്ത് മുന്നിലെത്തിയത്.ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് കിംഗ്‌സ് നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് പഞ്ചാബിന്. രാജസ്ഥാന്‍ റോയല്‍സിനോട് മാത്രമാണ് തോറ്റത്.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്ത്. ഇവര്‍ക്കും ആറ് പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയംരണ്ട് മത്സരങ്ങള്‍ ജയിച്ച ഇരുവരും മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ യഥാക്രമം എഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *