ഉദിക്കാനാവാതെ കിതയ്ക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവർ ബാറ്റിംഗ് നിരയിൽ ഉണ്ടായിട്ടും അവസാന നാല് മത്സരത്തിലും ഹൈദരാബാദിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ആദ്യ കളിയിൽ തകർത്തടിച്ച് തുടങ്ങിയ ബാറ്റർമാർ ഒരുമിച്ച് നിറംമങ്ങിയതാണ് ഹൈദരാബാദിനെ വെട്ടിലാക്കിയത്.ഓരോ മത്സരത്തിലും ഓരോ വിജയശിൽപികൾ പിറക്കുന്ന പഞ്ചാബ് നാലാം ജയമാണ് ലക്ഷ്യമിടുന്നത്.
ഗ്ലെൻ മാക്സ്‍വെല്ലും മാർക്കസ് സ്റ്റോയിനിസും കൂടി ഫോമിലേക്കെത്തിയാൽ ശ്രേയസ് അയ്യരുടെ പഞ്ചാബിന്റെ സ്കോർ ബോർഡ് സുരക്ഷിതമാവും. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ യുസ്‍വേന്ദ്ര ചഹലിന്റെ മങ്ങിയ ഫോമാണ് പഞ്ചാബിന്റെ ആശങ്ക. നേർക്കുനേർ കണക്കിൽ ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്.
23 മത്സരങ്ങളിൽ പതിനാറിലും ഹൈദരാബാദ് ജയിച്ചു.ഓരോ മത്സരത്തിലും ഓരോ വിജയശിൽപികൾ പിറക്കുന്ന പഞ്ചാബ് നാലാം ജയമാണ് ലക്ഷ്യമിടുന്നത്. ഗ്ലെൻ മാക്സ്‍വെല്ലും മാർക്കസ് സ്റ്റോയിനിസും കൂടി ഫോമിലേക്കെത്തിയാൽ ശ്രേയസ് അയ്യരുടെ പഞ്ചാബിന്റെ സ്കോർ ബോർഡ് സുരക്ഷിതമാവും. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ യുസ്‍വേന്ദ്ര ചഹലിന്റെ മങ്ങിയ ഫോമാണ് പഞ്ചാബിന്റെ ആശങ്ക.