ഹൈദരാബാദ്: ‘സര്‍പ്പദോഷം’ മാറാനെന്ന് പറഞ്ഞ് ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്കിയ കേസില്‍ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ബി. ഭാരതി എന്ന ലാസ്യ(32)യെയാണ് സൂര്യപേട്ട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
2021-ലായിരുന്നു കേസിനാസ്പദമായ സംഭവം.ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഭാരതി നിലവില്‍ ജയില്‍വാസം അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് മകളെ കൊലപ്പെടുത്തിയ കേസിലും കോടതി ശിക്ഷ വിധിച്ചത്.2021 ഏപ്രില്‍ 15-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവദിവസം ഭാരതി സ്വന്തം ദേഹത്തും കുഞ്ഞിന്റെ ദേഹത്തും മഞ്ഞളും കുങ്കുമവും പുരട്ടിയാണ് പ്രത്യേക പൂജചെയ്തത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലായിരുന്നു മകളെ കൊണ്ടുപോയി യുവതിയുടെ പൂജ.
പിന്നാലെ മകളുടെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നും നാവ് അരിഞ്ഞെടുത്തെന്നുമാണ് പ്രോസിക്യൂഷന് കേസ്.”മുറിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ടതോടെ ഇദ്ദേഹത്തിന് സംശയംതോന്നി.
തുടര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളില്‍ ചോരപുരണ്ടനിലയില്‍ ഭാരതി കിടപ്പുമുറിയില്‍നിന്ന് പുറത്തുവന്നത്. മകളെ ദൈവങ്ങള്‍ക്ക് ബലി നല്‍കിയെന്നും സര്‍പ്പദോഷം മാറിയെന്നുമായിരുന്നു യുവതിയുടെ അവകാശവാദം.
ഇതോടെ ഭര്‍തൃപിതാവ് അയല്‍ക്കാരെയും മറ്റുബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ പോലീസെത്തി ഭാരതിയെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായെങ്കിലും ഭാരതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭാരതിക്ക് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്നെയായിരുന്നു താമസം. ഇതിനിടെയാണ് 2023-ല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്ശ്രമിച്ചെന്ന കേസില്‍ യുവതി വീണ്ടും അറസ്റ്റിലായത്.ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരുകിലോയുടെ തൂക്കുക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സംഭവം.
ഭര്‍ത്താവായ കൃഷ്ണയുടെ പരാതിയില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇക്കഴിഞ്ഞ ഒന്‍പതാം തീയതി ഭാരതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ഒരുവര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.