ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമുള്ള ആറ് മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക. മിർപൂരിലും ചാറ്റോഗ്രാമിലും രണ്ട് വേദികളിലായി പരമ്പരകൾ നടക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് അവസാനിക്കും.ഓഗസ്റ്റ് 17 ന് ഞായറാഴ്ച മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
രണ്ടാം ഏകദിനം ഇതേ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 20 ന് ബുധനാഴ്ച നടക്കും. ഓഗസ്റ്റ് 23 ന് ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനം നടക്കും.ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടി 20 പരമ്പര നടക്കുക.
ആദ്യ മത്സരം ഓഗസ്റ്റ് 26 ന് ചാറ്റോഗ്രാം സ്‌റ്റേഡിയത്തിൽ നടക്കും. ഓഗസ്റ്റ് 29 ന് മിർപൂരിലാണ് രണ്ടാം ടി 20 മത്സരം അരങ്ങേറുക. ഓഗസ്റ്റ് 31 ന് ഇതേ സ്റ്റേഡിയത്തിൽ മൂന്നാം ടി 20 മത്സരം നടക്കും. ഐപിഎല്ലിനും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ശേഷമാകും ടീമിനെ പ്രഖ്യാപിക്കുക.