തൃശൂർ∙ കലക്ടറേറ്റിൽ ആർഡിഒ ഓഫിസിൽ ബോംബ് ഭീഷണി. ഇന്നു രാവിലെ 10.20നാണ് ആർഡിഒ ഓഫിസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹാവൂർ എന്ന മെയിലിൽനിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
തമിഴ്നാട് പ്രതിപക്ഷ നേതാവായ എടപ്പാടി പളനി സ്വാമിയെ വകവരുത്താൻ ആർഡിഒ ഓഫിസിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി.”ബാരിക്കേഡ് വച്ച് പൊലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആർഡിഒ ഓഫിസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടക്കുന്നുണ്ട്.