ബെയ്ജിംഗ്: ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇന്ത്യൻ പൗരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി ചൈന. 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ പൗരന്മാർക്ക് 85000-ത്തിലധികം വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ചൈനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് നിരവധി ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യ-ചൈന സാമ്പത്തിക വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യവും ചൈനീസ് എംബസി വക്താവ് യു ജിംഗ് വ്യക്തമാക്കി.

ചൈന-ഇന്ത്യ സാമ്പത്തിക വ്യാപാര ബന്ധം പരസ്പര പൂരകത്വത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത് മുതലുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ രണ്ട് വികസ്വര രാജ്യങ്ങൾഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വ്യാപാര താരിഫ് യുദ്ധങ്ങൾക്ക് വിജയികളില്ല. എല്ലാ രാജ്യങ്ങളും കൂടിയാലോചനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് യഥാർത്ഥ ബഹുരാഷ്ട്രവാദം പ്രയോഗിക്കണം എല്ലാത്തരം ഏകപക്ഷീയതയെയും സംയുക്തമായി എതിർക്കണം’ എന്നും യു ജിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *