ചണ്ഡീഗഢ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റ് പരിശോധനയില്‍ പരാജയപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്ന് ബാറ്റര്‍മാര്‍. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ആന്‌റിച്ച് നോര്‍ക്യെ എന്നിവര്‍ക്കാണ് ബാറ്റ് മാറ്റേണ്ടിവന്നത്.
കഴിഞ്ഞദിവസം ചണ്ഡിഗഢില്‍ പഞ്ചാബിനെതിരേ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തില്‍ പഞ്ചാബ് 16 റണ്‍സിന് ജയിച്ചു.ത്രികോണാകൃതിയിലുള്ള പ്ലാസ്റ്റിക് ഗേജില്‍ ബാറ്റിന്റെ നിയമപരമായുള്ള അളവ് ഘടിപ്പിച്ചിട്ടുണ്ട്.
ഈ സീസണിലാണ് ബാറ്റങ്ങിനിറങ്ങുന്നതിന് മുന്‍പ് താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്ന സംവിധാനം കൊണ്ടുവന്നത്. കഴിഞ്ഞ സീസണുകളില്‍ മത്സരത്തിന് മുന്‍പായിരുന്നു ഇത്.
പരിശോധനയ്ക്ക് വിധേയമാക്കാത്ത ബാറ്റുകളുമായി ക്രീസിലെത്താം എന്ന പഴുതുള്ളതുകൊണ്ടാണ് ഇത്തവണ ഈ രീതി കൊണ്ടുവന്നത്ഓപ്പണറായതിനാല്‍ നരെയ്‌ന്റെ ബാറ്റ് ഇന്നിങ്‌സിന് മുന്‍പുതന്നെ പരിശോധന നടത്തി മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
15-ാം ഓവറിലെത്തിയപ്പോഴാണ് നോര്‍ക്യെയുടെ ബാറ്റ് പരിശോധിച്ചത്. പരാജയപ്പെട്ടതോടെ റഹ്‌മാനുള്ള ഗുര്‍ബാസ് വേറെ ബാറ്റുമായി തിരിച്ചെത്തി. എങ്കിലും അടുത്ത ഓവറില്‍ പത്താമതായി റസല്‍ പുറത്തായതിനാല്‍ നോര്‍ക്യെയ്ക്ക് ബാറ്റുചെയ്യാനായില്ല.