മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിന്റെ പ്രൊമോ സോങ്ങിന്റെ സ്റ്റില്ലുകളെല്ലാംവൈറലാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ചുള്ള ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാറിൻറെ വാക്കുകൾ.
400 ഓളം ഡാൻസേഴ്സും വലിയ സെറ്റും എല്ലാമായി ഒരു പൂരമേളമായിരിക്കും ഇതിലെ പ്രൊമോ ഗാനം എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്.
സിനിമയിൽ നാല് പാട്ടുകളുണ്ട്. അതിൽ ഒരെണ്ണമാണ് ഈ പ്രൊമോ സോങ്. ഈ ഗാനം ചെയ്യാൻ പറ്റില്ല എന്ന് വെച്ചിരുന്നു. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു, നമുക്ക് ഇത് ഷൂട്ട് ചെയ്താലോ എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല.
അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. താനും വരാമെന്ന് ശോഭനയും പറഞ്ഞു. എന്നെ കൂടി ഏതെങ്കിലും ഒരു ഫ്രെയ്മിൽ കൊണ്ടുവരണേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ 400 ഓളം ഡാൻസേഴ്സും ഒക്കെയായി ഒരു പൂരമേളം.
മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ. ദേ ഇപ്പോൾ അവർ എങ്ങനെ ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്താം എന്ന് ചിന്തിക്കുകയാണ്,’ എന്ന് എം ജി ശ്രീകുമാർ പറഞ്ഞു.