ഭാവനഎനിക്ക് സിസ്റ്റർ മാതിരി ആണ്. സംഘ മിത്രയും ഭാവനയും ഒന്നിച്ചു ആണ് പഠിച്ചത്. ഭാവന ശരിക്ക് പറഞ്ഞാൽ നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ്ങ് ഒക്കെ ആണെങ്കിലും ഈ കഴിഞ്ഞു പോയ രണ്ട് മൂന്ന് കൊല്ലം ആ കുട്ടി കടന്ന് പോയിട്ടുള്ള മെന്റൽ ട്രോ മ ചെറുത് ഒന്നുമല്ല. എന്ന് വെച്ചാൽ ഞങ്ങൾ അടുത്ത ആൾക്കാർ മാത്രമേ കണ്ടിട്ടുള്ളു ഭാവന എങ്ങനെ പൊ ട്ടി ചിതറി താഴെ വീണ് കരഞ്ഞു അങ്ങനെ ഉള്ള ഒരു അവസ്ഥയിൽ വന്നു, പിന്നെ അതിൽ നിന്ന് ഒരു ശക്തി വന്നു ഉയർന്നു വന്നിട്ടുള്ള കുട്ടി ആണ്.
പലപ്പോഴും എന്റെ അടുത്തും മഞ്ജുവിന്റെ അടുത്തും ഒക്കെ പറയാറുണ്ട്, എന്ന് വെച്ചാൽ അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടില്ലായിരുന്നു.അച്ഛൻ മരിച്ചതിന്റെ ആ ഷോക്കിൽ നിന്ന് ആന്റി ഇതായിട്ടില്ലായിരുന്നു.
പക്ഷെ വളരെ നല്ല ഒരു ഹസ്ബൻഡും ഫാമിലിയും ബ്രദറും ഫ്രണ്ട്സും എല്ലാവരും, ഒരുപാട് നല്ല ഫ്രണ്ട്സ് ഉള്ള ഒരാൾ ആണ് ഭാവന. അങ്ങനെ അത്രയും നല്ല സപ്പോർട്ട് ഒക്കെ ഉള്ളത് കൊണ്ട് ആണ്. പിന്നെ ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാവില്ലേ. അതിൽ നിന്ന് ആ കുട്ടി സ്ട്രോങ്ങ് ആയിട്ട് വന്നത് ആണ്.