നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കില്‍ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും.

ഷൈന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നുംസിനിമ മേഖലയിലെ മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു

.അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടലില്‍നിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിന്‍റെ മൊഴി വിശ്വസിക്കാനാകില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. തുടർനടപടികൾ തീരുമാനിക്കാൻ കമ്മീഷണറുടെ നേതൃത്വത്തിൽ ചേര്‍ന്ന അന്വേഷണസംഘത്തിന്‍റെ യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം ഷൈന്‍റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് അയക്കാനായി ഇന്ന് കോടതിയിൽ എത്തിക്കും.ഷൈ ഫോണും ഫോറൻസിക് പരിശോധനക്ക് അയക്കാൻ അപേക്ഷ നൽകും. ഷൈൻ സമ്പത്തികയിടപാടുകൾ നടത്തിയവരുമായി ബന്ധപെട്ട വിവരശേഖരണവുംപുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *