വിരാട് കോലിയുടെ മികച്ചൊരു ഇന്നിങിസിനൊപ്പമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പഞ്ചാബ് കിങ്സിനെതിരെ ഏഴു വിക്കറ്റ് വിജയം നേടിയത്. 54 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത കോലി 158 റണ്‍സ് ചെയ്സില്‍ നിര്‍ണായകമായി. ബാറ്റു കൊണ്ടു മാത്രമല്ല കോലി മല്‍സരത്തില്‍ മറുപടി നല്‍കിയത്.എനിക്ക് നിങ്ങളുടെ കോച്ചിനെ പോലും അറിയാം’ എന്നാണ് കോലി ഹർപ്രീത് ബ്രാറിനോട് പറയുന്നത്.
ഇടംകൈയ്യൻ സ്പിന്നറായ ബ്രാർ, റോയൽ ചലഞ്ചേഴ്‌സിനെതിരെ മികച്ച റെക്കോർഡുള്ളയാളാണ്, 2021-ൽ കോലി, ഗ്ലെൻ മാക്‌സ്‌വെൽ, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ വിക്കറ്റെടുത്ത ബ്രാറിന്‍റെ മികവില്‍ ടീം 34 റൺസിന്റെ വിജയം നേടിയിരുന്നു.
ഇന്നത്തെ മല്‍സരത്തില്‍ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയതും ബ്രാറാണ്.പഞ്ചാബിന്‍റെ ബാറ്റിങിനിടെ നെഹാൽ വധേരയെ റണ്ണൗട്ടാക്കിയതിന് ശേഷം കോലി നടത്തിയ ആഹ്ലാദം പ്രകടനവും വൈറലായിരുന്നു. മല്‍സരശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോടുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്