പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാനിൽ ഗുജറാത്ത് കലാപം പരാമർശിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു.
അന്നുമുതൽ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കൊപ്പം മോഹൻലാലിനെയും ബിജെപി അനുകൂലികൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.പൃഥ്വിരാജിന്റെ കൂടെ ചേർന്ന് പഹൽഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ് മോഹൻലാലിന്റെ പോസ്റ്റിനു താഴെയുള്ള പരിഹാസംഒരു എമ്ബുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’
‘ ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ’എന്നിങ്ങനെ നൂറുകണക്കിനു കമന്റുകളാണ് സംഘപരിവാർ അനുകൂലികൾ മോഹൻലാലിന്റെ പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ മനുഷ്യർക്കു വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നു എന്നാണ് ലാൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. നിഷ്കളങ്കരായ മനുഷ്യരുടെ ജീവനെടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നതല്ല. ഇത്രയും വലിയ ക്രൂരതയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും മോഹൻലാൽ പറഞ്ഞു