ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, താഴ്‌വരയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി എയർ ഇന്ത്യയും ഇൻഡിഗോയും ബുധനാഴ്ച ശ്രീനഗറിൽ നിന്ന് രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തും. വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ അനുസരിച്ച്, കൂടുതൽ ഒഴിപ്പിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ വിമാനങ്ങളും സജ്ജമായി വച്ചിട്ടുണ്ട്.

ശ്രീനഗർ ദേശീയ പാത അടച്ചിട്ടിരിക്കുന്നതിനാൽ മൂന്ന് ദിവസത്തിലേറെയായി താഴ്‌വരയിൽ ധാരാളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ വിമാനമാർഗം ഒഴിപ്പിക്കണമെന്ന് ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും ആവശ്യപ്പെട്ടതും കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക ലൈഫ്‌ലൈൻ ആയ ഹൈവേ, അറ്റകുറ്റപ്പണികൾക്കായി കുറച്ചു ദിവസങ്ങൾ കൂടി അടച്ചിടാൻ സാധ്യതയുണ്ട്.ഇതിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *