ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന് തക്കതായ മറുപടി നൽകാൻ കേന്ദ്രം. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും.ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയേക്കും.

കർത്താർപൂർ ഇടനാഴി അടച്ചേക്കും. വ്യാപാര രംഗത്തും നിയന്ത്രണം ഏർപ്പെടുത്തും.പാകിസ്താനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചേക്കും.

 പാകിസ്താനിൽ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *