മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാൻ ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും .തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷമാണ് എമ്പുരാൻ ഒടിടിയിൽ എത്താൻ പോകുന്നത്.
മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഔദ്യോഗിക വിവരം പ്രകാരം 325 കോടിയാണ് എമ്പുരാൻ നേടിയിരിക്കുന്നത്. തിയറ്റർ കളക്ഷനും ബിസിനസും കൂടിച്ചേർത്താണ് ഈ കളക്ഷൻ ചിത്രം നേടിയത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് ചിത്രം നിർമിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.