ഡബ്ലിന്‍ : ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഐറീഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ടി ഹാരിസ്, പ്രസിഡന്റിന്റെ പത്‌നി സബീന ഹിഗിന്‍സ് തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലുയിസ് മാരിയാനോ മോണ്‍ടിമേയര്‍ പ്രസിഡന്റിനെ സ്വീകരിച്ചു. ഡബ്ലിന്‍ പ്രോ കത്തീഡ്രലിലും പൊതുജനങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍, പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ശനിയാഴ്ച്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കണ്ടോടോളന്‍പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ് ഇന്നലെ ഡബ്ലിനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറില്‍ (വത്തിക്കാന്‍ എംബസി) എത്തി ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.
ഫ്രാന്‍സീസ് പാപ്പായോടുള്ള ആദരസൂചകമായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന അടുത്ത ശനിയാഴ്ച വരെ അയര്‍ലന്‍ഡില്‍ ദേശീയ പതാക പകുതി താഴ്ത്തികെട്ടും. അയര്‍ലന്‍ഡിലെ കത്തോലിക്ക ദേവാലയങ്ങളില്‍ പാപ്പായുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പ്രധാന ദേവാലയങ്ങളുടെ പുറത്ത് പേപ്പല്‍ പതാക പകുതി താഴ്ത്തി കെട്ടിയിട്ടുണ്ട്