മേപ്പാടി ∙ ജോലി കഴിഞ്ഞു അരിയും സാധനങ്ങളുമായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശി അറുമുഖൻ (66) കൊല്ലപ്പെട്ടു.
രാത്രി ഒൻപതു മണിയോടെയാണു കാട്ടാനയുടെ ആക്രമണമുണ്ടായത്.നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടത്. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലായിരുന്നു.
ചെമ്പ്ര മലയുടെ താഴ്‌വരയിലെ തോട്ടം മേഖലയാണ് എരുമക്കൊല്ലി. ഈ പ്രദേശത്തു നേരത്തെയും കാട്ടാനയും കാട്ടുപോത്തും ഉൾപെടെ വന്യജീവികളുടെ ശല്യം രൂക്ഷമാണ്.