കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ അബ്ദലി റോഡിലാണ് അപകടം ഉണ്ടായത്. സൾഫർ ടാങ്കറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കൽ അനുരാജ് നായർ (51) ആണ് മരണപ്പെട്ട മലയാളി.ബെഹ് ബെഹാനി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരിൽ മലയാളിയായ ബിനു തോമസ് സബാഹ് സർജിക്കൽ ആശുപത്രിയിലും തമിഴ്നാട് സ്വദേശി രാജ ബാലസുബ്രമണ്യം ജഹ്‌റ ആശുപത്രിയിലും ചികിത്സയിലാണ്.

അപകടത്തെത്തുടർന്ന് റിപ്പോർട്ട് ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *